Tuesday, June 4, 2019

an young man commits suicide

കഴിഞ്ഞ ദിവസം കിളിക്കൂടു പണിതു തന്നിരുന്നു . അതു neat ആയിട്ടു fix ചെയ്തു തന്നു. ടെറസിൽ. ഗോവണി കയറിയതു ബുദ്ധിമുട്ടിയാണ് . കാലിലെ മുറിവ് ഉണങ്ങിയിട്ടുണ്ടായില്ല . തുരുമ്പു പിടിച്ച വാതിലിൽ കൊണ്ട് septic ആയതാണ് . രണ്ടാഴ്ചയോളം കിടന്നു വലിയ ഒരു hospital ൽ .
ഞാൻ ഉപദേശിച്ചു വിശ്രമിക്കായിരുന്നില്ലേ . പയ്യൻസ് പറഞ്ഞു ഒത്തിരി പണി pending കിടക്കുന്നു uncle.
ശരിയാണ് . അടുത്ത വീട്ടിലെ truss work sub contract എടുത്തിരിക്കുന്നത് പയ്യൻസ് ആണ് . മിക്കവാറും ആയി . രണ്ടു ദിവസം കൊണ്ടു തീർത്തു കൊടുക്കണം . നാലഞ്ചു പണിക്കാർ മുടങ്ങാതെ ജോലി ചെയ്യുന്നുണ്ട് . പയ്യൻസും ചെയ്യും എല്ലാ പണിയും .
ശരിക്കും പയ്യൻസ് അല്ലാട്ടോ . മുപ്പതിനടുത്തു കാണും . വീടിന്റെ നെടുംതൂണാണ് . അച്ചനെയും ചേട്ടനെയും നോക്കുന്നത് പയ്യൻസാണ് . അവർക്കങ്ങനെ ജോലിയോ കൂലിയോ ഇല്ല . പണി ചെയ്യുന്നതു അത്ര നല്ല കാര്യമായിട്ടു കരുതിയിട്ടുമില്ല.
അമ്മ പണിക്കു പോവും . ചേച്ചിയെ കെട്ടിച്ചു വിട്ടതും വീടു വച്ചു കൊടുത്തതും പയ്യൻസ് തന്നെ . രണ്ടു വർഷം കൊണ്ട് സ്വന്തം വീടും നന്നാക്കിയെടുത്തു . ഒക്കെ പണി ചെയ്തുണ്ടാക്കിയ കാശു കൊണ്ട് .
പണി ചെയ്ത് കുടുംബം പുലർത്തുന്ന ചെറുപ്പക്കാരൻ . വളരെ കുറച്ചല്ലേ ഇക്കാലത്ത് കാണാൻ കിട്ടൂ ഇങ്ങനെയുള്ളവരെ കേരളത്തിൽ .സന്തോഷം തോന്നിയിരുന്നു പയ്യൻസിനോടു സംസാരിക്കാനും . ഉപദേശിക്കാനും . വയസു കാലത്തുണ്ടാകുന്ന ഒരു ചെറിയ രോഗമാണ് ഉപദേശിക്കൽ എന്നു മനസിലാക്കാനുള്ള കഴിവൊക്കെയുണ്ട് പയ്യൻസിന് കാര്യമായിട്ടെടുക്കില്ല എന്നറിയാവുന്നതു കൊണ്ടാണ് ഉപദേശം തുടർന്നു കൊണ്ടിരുന്നത് . പയ്യൻസ് ചിരിക്കും . സംസാരത്തിലും ഉണ്ടായിരുന്നു ഇഷ്ടപ്പെട്ടു പോകുന്ന എന്തോ ഒന്ന് .
കല്യാണം കഴിച്ചുകൂടെ സ്വന്തം കുടുംബം വേണ്ടേ എന്നൊക്കെ ആയിരുന്നു ഉപദേശം കേട്ടോ . കുടുംബ പ്രശ്നങ്ങൾ അങ്കിളിനും അറിയാമല്ലോ എന്നു വല്ലപ്പോഴും പറഞ്ഞും ഒന്നും പറയാതെ ചിരിച്ചും പയ്യൻസ് ഒഴിഞ്ഞു മാറും .
സത്യത്തിൽ എനിക്കൊന്നും അറിയാമായിരുന്നില്ല . കുടുംബ പ്രശ്നങ്ങളോ പയ്യൻസിനുണ്ടായിരുന്ന മാനസിക പ്രശ്നങ്ങളോ .
Depression ന്റെ പ്രശ്നം ഉണ്ടായിരുന്നുവത്രെ . പല പ്രാവശ്യം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നുവത്രെ .
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നത് ഡോക്ടർ ആണ് . ഉടഞ്ഞ ശബ്ദത്തിൽ ഡോക്ടർ പറഞ്ഞു എത്ര പറഞ്ഞു ഒരു psychiatrist നെ കാണാൻ, കേട്ടില്ല .
ഇന്നലെ കാലത്തായിരുന്നു . എഴുന്നേറ്റു വന്നു വെള്ളം കുടിച്ചു . ചായ ആയില്ലേ എന്നു ചോദിച്ചു . തിരിച്ചു മുറിയിലേക്ക് കയറി .
അര മണിക്കൂറായിക്കാണും . ചായ റെഡിയാക്കി അമ്മ പോയി വിളിച്ചു . കതക് തുറക്കുന്നില്ല . ജനാലകളും അടച്ചിരിക്കുന്നു . ഒരെണ്ണം ബലം പ്രയോഗിച്ചു തുറക്കാനായി . നാക്കു കടിച്ച് തൂങ്ങി നിൽക്കുന്നു ഫാൻ കൊളുത്തിൽ കെട്ടിയ തുണിയുടെ അറ്റത്ത് .

ഡോക്ടറുടെ ശബ്ദം ഇപ്പോഴും ഇടറുന്നു . എന്താ നമ്മുടെ കുട്ടികൾക്കു പറ്റുന്നത് എന്താ ആരോടും ഒന്നും പങ്കു വയ്ക്കാൻ കഴിയാത്തത് ?
എന്താ മാനസിക രോഗങ്ങളെ ഈ പേടി ? എന്തിനാ മൂടിവയ്ക്കുന്നത് ? എന്താ ചികിത്സ ഉണ്ടായിട്ടും എടുക്കാത്തത് ? മാനസിക രോഗം എന്തോ വലിയ ശാപമായും അപമാനമായും കാണുന്നത് മാറ്റണമെന്നെന്താ സമൂഹത്തിനു തോന്നാത്തത് ?

ആർക്കെന്തു ചെയ്യാനാകും എന്ന് അന്വേഷിക്കാനാണ് ഈ പോസ്റ്റ്

Tuesday, March 19, 2019

ഇരുമ്പുപാലം closed

ഇരുമ്പുപാലം
behind poornathrayesha temple
 closed for repairs . Only two wheelers allowed .

Take diversion before kalikotta palace if you are coming from statue junction. Turn left to reach bypass .

Tripunithura
19 Mar 2019

Sunday, June 10, 2018

kavitha by krishnakumar

kaitha rendered at
annual family meet
of edraac thripunithura
at koothambalam
 on 10 june sunday
by krishnakumar
president

കാൽക്കീഴിലാക്കാം പ്രകൃതിയെ എന്നത്
 മർത്യന്റെ വ്യാമോഹ ചിന്ത മാത്രം
മർത്യന്റെ മസ്തിഷ്ക  ശേഷിക്കെളുതല്ല
വിശ്വ പ്രകൃതിയെ കീഴടക്കീടുവാൻ

lhc പോലുള്ള സങ്കീണർന്ന വിദ്യയാൽ
ദൈവ കണത്തെയും  പാട്ടിലാക്കീടുവാൻ
സാധിക്കുമെന്നുള്ള ഗർവുമായിട്ടല്ലോ
സഞ്ചരിച്ചീടുന്നു ശാസ്ത്ര കുതുകികൾ

എങ്കിലും ദൃഷ്ടിക്കു ഗോചരമായുള്ള
ചിന്തയിൽ പ്രാമുഖ്യമൊട്ടും ലഭിക്കാത്ത
സൂക്ഷാനുജീവി തൻ സേവനമില്ലാതെ
സുസാധ്യമാകില്ല ജീവിതം ഭൂമിയിൽ

മാരകമാകും വിഷ പദാർത്ഥങ്ങളെ
ഭക്ഷിച്ചതിനെ വിഷമുക്തമാക്കുന്ന
ബാക്ടീരിയ എന്ന ജീവിയോടെത്രയോ
വേണം കടപ്പാട് മർത്യനു ചിന്തയിൽ

മാലിന്യ വസ്തുക്കളൊക്കെയും ഭക്ഷിച്ചു
കാഷ്ഠിച്ചു ഭൂമിയെ ഭൂയിഷ്ഠമാക്കുന്ന
മണ്ണിര തന്റെ പ്രവർത്തനമില്ലെങ്കിൽ
ഊഷര ഭൂമിയായ് തീരുമീ ഭൂതലം

കുഞ്ഞു കുസുമങ്ങൾ ഓരോന്നിലും ചെന്ന്
തേനുണ്ട് കൂടെ പരാഗണം ചെയ്യുന്ന
തേനീച്ച ഷഡ്പദജാലങ്ങൾ ഇല്ലെങ്കിൽ
ഉണ്ടാകയില്ലൊരു  കായോ ഫലങ്ങളോ

ആണവ വസ്തുക്കൾകാന്ത തരംഗങ്ങൾ
മാരകമായുള്ള  രാസ പദാർത്ഥങ്ങൾ
ഒക്കെയും സൃഷ്ടിച്ചു ദുഷ്കരമാക്കുന്നു
ജീവജാലങ്ങൾക്ക് ഭൂമിയിൽ ജീവിതം

ആഗോളതാപനം കൊണ്ടും പഠിക്കാതെ
ആർത്തലച്ചീടും സുനാമികൾ കാണാതെ
ഭൂമി തൻ മാറ് പിളർന്നു ലഭിക്കുന്നൊ--
രിന്ദനം കത്തിച്ചു മുന്നേറി ടുന്നു നാം

കുട്ടികൾ ചെ റ്റു കുസൃതി കാട്ടീടുകിൽ
കാരുണ്യമോടു  ക്ഷമിക്കുമേതമ്മയും
ക്രൂരതയിത്രമേലാകുമ്പോഴാവുമോ
ഭൂമി മാതാവിന് പോലും ക്ഷമിക്കുവാൻ

ഒക്കെ ക്ഷമിക്കുമീ പുണ്യ ധരിത്രിയും
തൻ ക്ഷമയറ്റു പോയൊന്നു കയർക്കുകിൽ
ഗർവോടു സൃഷ്ടിച്ചു കാത്തവയൊക്കെയും
കൂടിയീ  നമ്മളും ഭസ്മമായ് തീർന്നിടാം

സങ്കല്പ സീമക്കുമേറെ അതീതമാം
സങ്കീർണതയാർന്ന വിശ്വ പ്രകൃതിയെ
തൊട്ടറിഞ്ഞൊട്ടതിനോടൊത്തു  ചേർന്ന്
കാലം കഴിക്കുകയാണു കാമ്യം







Wednesday, May 23, 2018

for edraac souvenir

--------------------
one of the small residence associations just behind poornatrayesha temple of about 25 families. a little lagging  in activities this year.
however we used to have regular  meetings  every month.
also we have set up a badminton court in our colony this year.  young and old playing serious shuttlecock game  almost every evening was a pleasing sight till  untimely rains set in about a month back .
we too have a blog dedicated solely to our association
    http://kairaliresidentsassociation.blogspot.in/ 
we lost our beloved member and treasurer mr stanley two months back .
---------------

Sunday, May 6, 2018

kottappuram road

https://youtu.be/bEE1L_q5TB4


youtube video link is given above