Sunday, June 10, 2018

kavitha by krishnakumar

kaitha rendered at
annual family meet
of edraac thripunithura
at koothambalam
 on 10 june sunday
by krishnakumar
president

കാൽക്കീഴിലാക്കാം പ്രകൃതിയെ എന്നത്
 മർത്യന്റെ വ്യാമോഹ ചിന്ത മാത്രം
മർത്യന്റെ മസ്തിഷ്ക  ശേഷിക്കെളുതല്ല
വിശ്വ പ്രകൃതിയെ കീഴടക്കീടുവാൻ

lhc പോലുള്ള സങ്കീണർന്ന വിദ്യയാൽ
ദൈവ കണത്തെയും  പാട്ടിലാക്കീടുവാൻ
സാധിക്കുമെന്നുള്ള ഗർവുമായിട്ടല്ലോ
സഞ്ചരിച്ചീടുന്നു ശാസ്ത്ര കുതുകികൾ

എങ്കിലും ദൃഷ്ടിക്കു ഗോചരമായുള്ള
ചിന്തയിൽ പ്രാമുഖ്യമൊട്ടും ലഭിക്കാത്ത
സൂക്ഷാനുജീവി തൻ സേവനമില്ലാതെ
സുസാധ്യമാകില്ല ജീവിതം ഭൂമിയിൽ

മാരകമാകും വിഷ പദാർത്ഥങ്ങളെ
ഭക്ഷിച്ചതിനെ വിഷമുക്തമാക്കുന്ന
ബാക്ടീരിയ എന്ന ജീവിയോടെത്രയോ
വേണം കടപ്പാട് മർത്യനു ചിന്തയിൽ

മാലിന്യ വസ്തുക്കളൊക്കെയും ഭക്ഷിച്ചു
കാഷ്ഠിച്ചു ഭൂമിയെ ഭൂയിഷ്ഠമാക്കുന്ന
മണ്ണിര തന്റെ പ്രവർത്തനമില്ലെങ്കിൽ
ഊഷര ഭൂമിയായ് തീരുമീ ഭൂതലം

കുഞ്ഞു കുസുമങ്ങൾ ഓരോന്നിലും ചെന്ന്
തേനുണ്ട് കൂടെ പരാഗണം ചെയ്യുന്ന
തേനീച്ച ഷഡ്പദജാലങ്ങൾ ഇല്ലെങ്കിൽ
ഉണ്ടാകയില്ലൊരു  കായോ ഫലങ്ങളോ

ആണവ വസ്തുക്കൾകാന്ത തരംഗങ്ങൾ
മാരകമായുള്ള  രാസ പദാർത്ഥങ്ങൾ
ഒക്കെയും സൃഷ്ടിച്ചു ദുഷ്കരമാക്കുന്നു
ജീവജാലങ്ങൾക്ക് ഭൂമിയിൽ ജീവിതം

ആഗോളതാപനം കൊണ്ടും പഠിക്കാതെ
ആർത്തലച്ചീടും സുനാമികൾ കാണാതെ
ഭൂമി തൻ മാറ് പിളർന്നു ലഭിക്കുന്നൊ--
രിന്ദനം കത്തിച്ചു മുന്നേറി ടുന്നു നാം

കുട്ടികൾ ചെ റ്റു കുസൃതി കാട്ടീടുകിൽ
കാരുണ്യമോടു  ക്ഷമിക്കുമേതമ്മയും
ക്രൂരതയിത്രമേലാകുമ്പോഴാവുമോ
ഭൂമി മാതാവിന് പോലും ക്ഷമിക്കുവാൻ

ഒക്കെ ക്ഷമിക്കുമീ പുണ്യ ധരിത്രിയും
തൻ ക്ഷമയറ്റു പോയൊന്നു കയർക്കുകിൽ
ഗർവോടു സൃഷ്ടിച്ചു കാത്തവയൊക്കെയും
കൂടിയീ  നമ്മളും ഭസ്മമായ് തീർന്നിടാം

സങ്കല്പ സീമക്കുമേറെ അതീതമാം
സങ്കീർണതയാർന്ന വിശ്വ പ്രകൃതിയെ
തൊട്ടറിഞ്ഞൊട്ടതിനോടൊത്തു  ചേർന്ന്
കാലം കഴിക്കുകയാണു കാമ്യം







Wednesday, May 23, 2018

for edraac souvenir

--------------------
one of the small residence associations just behind poornatrayesha temple of about 25 families. a little lagging  in activities this year.
however we used to have regular  meetings  every month.
also we have set up a badminton court in our colony this year.  young and old playing serious shuttlecock game  almost every evening was a pleasing sight till  untimely rains set in about a month back .
we too have a blog dedicated solely to our association
    http://kairaliresidentsassociation.blogspot.in/ 
we lost our beloved member and treasurer mr stanley two months back .
---------------

Sunday, May 6, 2018

kottappuram road

https://youtu.be/bEE1L_q5TB4


youtube video link is given above

Tuesday, May 1, 2018

edraac programs

edraac family meet on 20 May at koothambalam tripunithura .

competition in cultural program items on 12 and 13 May at
rlv school . all age groups from sub juniors 6 to 9 year
 to veterans above 60 years can participate . in over 28 items
including story writing thiruvathira kali and quiz  programs.

Wednesday, April 4, 2018

stanly

ഓശാന ഞായറാഴ്ച . രാവിലെ ആണ് ആലപ്പുഴയിൽ നിന്ന് സ്റ്റാൻലി തിരിച്ചെത്തിയത് . വൈഫിന്റെ വീട്ടിൽ പോയതായിരുന്നു . വൈഫും ഉണ്ടായിരുന്നു .

സ്റ്റാൻലിക്കു ബ്രേക്ഫാസ്റ്റ കൊടുത്തിട്ട് വൈഫ് പള്ളിയിൽ പോയി . സ്റ്റാൻലിയും ഞാനുമൊക്കെ വല്ലപ്പോഴുമേ പള്ളിയിൽ പോകാറുള്ളൂ . ടെറസിലെ തോട്ടത്തിലാണ് പോകാൻ കൂടുതൽ ഇഷ്ടം .

സ്റ്റാൻലി ഇന്നും മുകളിൽ പോയി . ചെടികളോട് സല്ലപിച്ചു . മൂവാണ്ടൻ മാവിൽ നിന്ന് നാല് മാങ്ങാ പറിച്ചു ടെറസിൽ തന്നെ വെച്ചു . താഴെ അടുക്കളയുടെ മുകളിലുള്ള കഷ്ടി പത്തടി പൊക്കമുള്ള മിനി ടെറസിലേക്കു ഇറങ്ങി .

വലിയ ഒരു ഒച്ച കേട്ടാണ് ആൾക്കാർ ഓടിക്കൂടിയത് . രക്തത്തിൽ കുളിച്ചു കിടക്കുന്നു സ്റ്റാൻലി . അമ്മിക്കല്ലിലും ചോര പുരണ്ടിട്ടുണ്ട് . ടെറസ്സിൽ ഒരു ചെടിച്ചട്ടി മറിഞ്ഞു കിടക്കുന്നു . ആസ്പത്രിയിൽ രണ്ടോ മൂന്നോ മണിക്കൂർ . തീർന്നു എല്ലാം .

സ്റ്റാൻലി ആത്‌മ സുഹൃത്ത് ആയിരുന്നു . residential association meetings ൽ നിറ സാന്നിധ്യം ആയിരുന്നു . ആകെ ഏഴു പേരെ വരാറുള്ളു . ഒരാൾ മുടങ്ങാതെ സ്റ്റാൻലി ആയിരുന്നു . ഓരോ ഗ്ലാസ് നല്ല വാക്കിന്റെ പുറത്തു നാട്ടുകാര്യം എന്ന നാട്യത്തിൽ ഞങ്ങൾ കുശുമ്പും കുന്നായ്മയും പങ്കു വച്ചു . എല്ലാ മാസവും .

town planner ആയിരുന്ന കാലത്തെ ഓർമകളും അയവിറക്കാറുണ്ടായിരുന്നു . മൂന്നു വർഷം ആയിരുന്നു റിട്ടയർ ചെയ്തിട്ട് . എല്ലാം transparent . ഒന്നും ഒളിച്ചു വയ്ക്കുന്ന സ്വഭാവം സ്റ്റാൻലിക്കില്ലായിരുന്നു . കുടുംബ രഹസ്യങ്ങൾ പോലും തമാശ മേമ്പൊടി ചേർത്ത് ഞങ്ങളോട് പങ്കു വച്ചിരുന്നു . ഏതു വലിയ പ്രശ്നത്തെയും സിമ്പിൾ ആയി കാണാൻ ഉള്ള സ്റ്റാൻലിയുടെ കഴിവിൽ ഞങ്ങൾക്കു ചെറിയ അസൂയ ആയിരുന്നു.

പല പ്രാവശ്യം ടൂർ പോയിട്ടുണ്ട് കുടുംബ സമേതം . നെല്ലിയാംപതിയിൽ ഒന്ന് കൂടി പോകണം എന്ന് ഒന്നിച്ചു പോകണം എന്ന് പല പ്രാവശ്യം പറഞ്ഞിരുന്നു. നടന്നില്ല . ഒറ്റയ്ക്ക് പറന്നു പോയി . ഒന്നും ഒന്നും പ്ലാൻ ചെയ്യാതെ ഒരു യാത്ര . ഒരു ടാറ്റ കൊടുക്കാൻ പോലും ഞങ്ങൾക്കായില്ല .

ഇന്ന് പള്ളിയിൽ പ്രാർത്ഥന ഉണ്ടായിരുന്നു. തിരിച്ചു വന്നപ്പോൾ ഒരു ശൂന്യത . എവിടെയോ എന്തോ വിട്ടു പോയത് പോലെ . കൊളുത്തി വലിച്ചിട്ടും ഒന്നും കിട്ടാതെ എവിടെയൊക്കെയോ വീഴുന്ന ഒരു ഉളുക്ക് . ശ്വസിക്കുന്ന വായുവിന് പെട്ടെന്ന് കനം കൂടിയത് പോലെ .

ഓർമ്മകൾ മരിക്കാൻ എടുക്കുന്ന സമയം . അതോ മറവിക്കു കൂട്ട് പോകാൻ മടിക്കുന്ന മനസ്സിന്റെ മെല്ലെപ്പോക്കോ

Wednesday, June 28, 2017

monthly meeting on 12 jul 2017

dear friends

monthly meeting of resid asscn
will be held at 6 pm on 12 jul 2017
second wednesday
 at the house of mathai.

it is nice if we can make it a
family meet with a ladies' session.
 please discuss.

in the sms sent out today
the month is wrongly mentioned as
 june.  sorry.

regards

mathai        9447252415
 29 jun 2017
 tripunithura






wedding reception photo

wedding reception of
son of mrs radha k p
on 25 jun 2017.
many members of
residential association
can be seen in the photo