Sunday, May 6, 2018

kottappuram road

https://youtu.be/bEE1L_q5TB4


youtube video link is given above

Tuesday, May 1, 2018

edraac programs

edraac family meet on 20 May at koothambalam tripunithura .

competition in cultural program items on 12 and 13 May at
rlv school . all age groups from sub juniors 6 to 9 year
 to veterans above 60 years can participate . in over 28 items
including story writing thiruvathira kali and quiz  programs.

Wednesday, April 4, 2018

stanly

ഓശാന ഞായറാഴ്ച . രാവിലെ ആണ് ആലപ്പുഴയിൽ നിന്ന് സ്റ്റാൻലി തിരിച്ചെത്തിയത് . വൈഫിന്റെ വീട്ടിൽ പോയതായിരുന്നു . വൈഫും ഉണ്ടായിരുന്നു .

സ്റ്റാൻലിക്കു ബ്രേക്ഫാസ്റ്റ കൊടുത്തിട്ട് വൈഫ് പള്ളിയിൽ പോയി . സ്റ്റാൻലിയും ഞാനുമൊക്കെ വല്ലപ്പോഴുമേ പള്ളിയിൽ പോകാറുള്ളൂ . ടെറസിലെ തോട്ടത്തിലാണ് പോകാൻ കൂടുതൽ ഇഷ്ടം .

സ്റ്റാൻലി ഇന്നും മുകളിൽ പോയി . ചെടികളോട് സല്ലപിച്ചു . മൂവാണ്ടൻ മാവിൽ നിന്ന് നാല് മാങ്ങാ പറിച്ചു ടെറസിൽ തന്നെ വെച്ചു . താഴെ അടുക്കളയുടെ മുകളിലുള്ള കഷ്ടി പത്തടി പൊക്കമുള്ള മിനി ടെറസിലേക്കു ഇറങ്ങി .

വലിയ ഒരു ഒച്ച കേട്ടാണ് ആൾക്കാർ ഓടിക്കൂടിയത് . രക്തത്തിൽ കുളിച്ചു കിടക്കുന്നു സ്റ്റാൻലി . അമ്മിക്കല്ലിലും ചോര പുരണ്ടിട്ടുണ്ട് . ടെറസ്സിൽ ഒരു ചെടിച്ചട്ടി മറിഞ്ഞു കിടക്കുന്നു . ആസ്പത്രിയിൽ രണ്ടോ മൂന്നോ മണിക്കൂർ . തീർന്നു എല്ലാം .

സ്റ്റാൻലി ആത്‌മ സുഹൃത്ത് ആയിരുന്നു . residential association meetings ൽ നിറ സാന്നിധ്യം ആയിരുന്നു . ആകെ ഏഴു പേരെ വരാറുള്ളു . ഒരാൾ മുടങ്ങാതെ സ്റ്റാൻലി ആയിരുന്നു . ഓരോ ഗ്ലാസ് നല്ല വാക്കിന്റെ പുറത്തു നാട്ടുകാര്യം എന്ന നാട്യത്തിൽ ഞങ്ങൾ കുശുമ്പും കുന്നായ്മയും പങ്കു വച്ചു . എല്ലാ മാസവും .

town planner ആയിരുന്ന കാലത്തെ ഓർമകളും അയവിറക്കാറുണ്ടായിരുന്നു . മൂന്നു വർഷം ആയിരുന്നു റിട്ടയർ ചെയ്തിട്ട് . എല്ലാം transparent . ഒന്നും ഒളിച്ചു വയ്ക്കുന്ന സ്വഭാവം സ്റ്റാൻലിക്കില്ലായിരുന്നു . കുടുംബ രഹസ്യങ്ങൾ പോലും തമാശ മേമ്പൊടി ചേർത്ത് ഞങ്ങളോട് പങ്കു വച്ചിരുന്നു . ഏതു വലിയ പ്രശ്നത്തെയും സിമ്പിൾ ആയി കാണാൻ ഉള്ള സ്റ്റാൻലിയുടെ കഴിവിൽ ഞങ്ങൾക്കു ചെറിയ അസൂയ ആയിരുന്നു.

പല പ്രാവശ്യം ടൂർ പോയിട്ടുണ്ട് കുടുംബ സമേതം . നെല്ലിയാംപതിയിൽ ഒന്ന് കൂടി പോകണം എന്ന് ഒന്നിച്ചു പോകണം എന്ന് പല പ്രാവശ്യം പറഞ്ഞിരുന്നു. നടന്നില്ല . ഒറ്റയ്ക്ക് പറന്നു പോയി . ഒന്നും ഒന്നും പ്ലാൻ ചെയ്യാതെ ഒരു യാത്ര . ഒരു ടാറ്റ കൊടുക്കാൻ പോലും ഞങ്ങൾക്കായില്ല .

ഇന്ന് പള്ളിയിൽ പ്രാർത്ഥന ഉണ്ടായിരുന്നു. തിരിച്ചു വന്നപ്പോൾ ഒരു ശൂന്യത . എവിടെയോ എന്തോ വിട്ടു പോയത് പോലെ . കൊളുത്തി വലിച്ചിട്ടും ഒന്നും കിട്ടാതെ എവിടെയൊക്കെയോ വീഴുന്ന ഒരു ഉളുക്ക് . ശ്വസിക്കുന്ന വായുവിന് പെട്ടെന്ന് കനം കൂടിയത് പോലെ .

ഓർമ്മകൾ മരിക്കാൻ എടുക്കുന്ന സമയം . അതോ മറവിക്കു കൂട്ട് പോകാൻ മടിക്കുന്ന മനസ്സിന്റെ മെല്ലെപ്പോക്കോ

Wednesday, June 28, 2017

monthly meeting on 12 jul 2017

dear friends

monthly meeting of resid asscn
will be held at 6 pm on 12 jul 2017
second wednesday
 at the house of mathai.

it is nice if we can make it a
family meet with a ladies' session.
 please discuss.

in the sms sent out today
the month is wrongly mentioned as
 june.  sorry.

regards

mathai        9447252415
 29 jun 2017
 tripunithura






wedding reception photo

wedding reception of
son of mrs radha k p
on 25 jun 2017.
many members of
residential association
can be seen in the photo


Friday, March 17, 2017

news in brief 19 mar 2017

      " whistlenew"  launched

   new RAAM programme 
( Residents Associations Anti corruption Movement  )
in association with  EDRAAC
  mobile application
download free from ' play store'

------
annual meet 
snvp public school
10 am to 1 pm
19 mar 2017 sunday

 chief guest      councillor 
 talk on drug menace
             slimming techniques
----------







charter of demands






കൈരളി നഗർ റെസിഡന്റ്‌സ് അസോസിയേഷൻ
കോട്ടപ്പുറം തൃപ്പൂണിത്തുറ

സമർപ്പിക്കുന്ന നിവേദനം
-------------------------------

1 . വെള്ളക്കെട്ട്

പുഴയിലേക്കുണ്ടായിരുന്ന തോട്, 3 മീറ്ററോളും വീതിയുണ്ടായിരുന്ന തോട്, രണ്ടു വര്ഷം മുൻപ് മണ്ണിട്ട് നികത്തി ചുറ്റും വീടുകൾ പണിതതോടെ വെള്ളക്കെട്ട് ഈ കോളനിയെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറി . നിവാസികളുടെ ശക്തമായ എതിർപ്പ് തൃണവത്കരിച്ചാണ് തൽപരകക്ഷികൾ ഈ തോട് നികത്തി എടുത്തത് .

1 .1 ഇപ്പോൾ മഴവെള്ളം ഒഴുകിപ്പോകാൻ ആകെയുള്ള ഒരു ചെറിയ കാന, ലോട്ടസ് ഗാർഡൻ FLATS ന്റെ പുറകുവശത്തുള്ളത് , വീതി കൂട്ടി വൃത്തിയാക്കി സംരക്ഷിക്കുക എന്നതാണ് പോംവഴി . അത് ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കണം. ഏറ്റവും അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം .

1 .2 നികത്തിയ തോടിനോട് തൊട്ടുള്ള 35 മീറ്ററോളം റോഡ്‌ മഴക്കാലത്തു രണ്ടടിയോളം വെള്ളത്തിലാണ്. 12 ഓളം വീട്ടുകാർക്കുള്ള വഴിയാണ് ഇങ്ങനെ മുങ്ങുന്നത്. ഇത് നികത്തി ടൈൽസ് ഇട്ടോ ടാർ ചെയ്തോ വാഹന ഗതാഗത യോഗ്യമാക്കണം . ഏറ്റവും അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം .


2 . ഗതാഗത കുരുക്ക്

കോളനിയിലുള്ള SNVP PUBLIC SCHOOL ലേക്കുള്ള ഒരേ ഒരു വഴി ഏകദേശം 100 മീറ്ററോളം ഒരു വാനിനു കടന്നു പോകാൻ മാത്രം വീതിയുള്ളതാണ്. ഒരു TWO WHEELER നു പോലും എതിർ ദിശയിൽ പോകാനുള്ള വീതി ഈ റോഡിനില്ല. സ്കൂൾസമയത്തെ തിരക്ക് വിവരണാതീതമാണ്. ഒരു emergency വന്നാലത്തെ കാര്യം ഓർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഉണ്ടാകില്ല.
2 .1 ഈ റോഡിന്റെ കാന സ്ളാബ് ഇട്ടു മൂടണം. അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം.

2 .2 ഈ റോഡിൽ സ്കൂൾ സമയത്തു തിരക്കു നിയന്ത്രിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരെ സ്ഥിരമായി നിയോഗിക്കണം. അടിയന്തിര ശ്രദ്ധപതിയേണ്ട ആവശ്യം.
3 . ഡ്രയ്‌നേജ്

വളരെ താഴ്ന്ന പ്രദേശമായ ഇവിടെ വേസ്റ്റ് വാട്ടർ ഭൂമിയിൽ താഴില്ല . പുറത്തേക്കു കളയാൻ മാർഗവും ഇല്ല . ആറു സെൻറ് മാത്രമുള്ള ഈ വീട്ടു പുരയിടങ്ങളിൽ കുഴികൾ കുഴിച്ചും അനധികൃതമായി റോഡിലേക്ക് ഒഴുക്കിയുമാണ് തത്കാലം കഴിഞ്ഞു പോകുന്നത് .

3 .1 waste water disposal system വേണം. അടിയന്തര ശ്രദ്ധ പതിയേണ്ട ആവശ്യം

3. 2 സീവേജ് സിസ്റ്റം ആലോചിക്കണം . ശ്രദ്ധ പതിയേണ്ട ആവശ്യം


4 . kitchen waste disposal

പ്ലാസ്റ്റിക് collect ചെയ്യാനുള്ള ഇപ്പോഴത്തെ സംവിധാനം ഒട്ടും ഫലപ്രദമല്ല. വല്ലപ്പോഴുമേ collection പോലും നടക്കുന്നുള്ളൂ. biogas plant, vermi compost തുടങ്ങിയ മാർഗങ്ങൾ പ്രചരിപ്പിക്കണം . ഒരു ചെറിയ waste-to-fertiliser plant നുള്ള സാധ്യത പരിശോധിക്കണം. ശ്രദ്ധ പതിയേണ്ട ആവശ്യം


5. vacant plots

ഏകദേശം പത്തോളം പ്ലോട്ടുകൾ ഈ കോളനിയിൽ ദീർഘ കാലമായി കാടു പിടിച്ചു കിടക്കുന്നു . പാമ്പുകൾ കൈയേറിയിരിക്കുന്നു. മിക്കവയുടെയും ഉടമസ്ഥർ സ്ഥലത്തില്ല.
.
5.1 വൃത്തിയാക്കാനുള്ള arrangement മഴക്കാലത്തിനു മുൻപു ചെയ്യണം . ഏറ്റവും അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം.
.
5.2 ഈ പ്ലോട്ടുകളിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള സൗകര്യങ്ങൾ coordinate ചെയ്യണം. ശ്രദ്ധ പതിയേണ്ട ആവശ്യം


6 . പലവക

6.1 ബാഡ്മിന്റൺ പോലുള്ള കളികൾക്കുള്ള കോർട്ടിനു അനുയോജ്യമായ സ്ഥലം ഈ കോളനിയിൽ ലഭ്യമാണ് . അടുത്തുള്ള മറ്റു കോളണിക്കാർക്കും ഉപയോഗിക്കാൻ സൗകര്യപ്രദമായ സ്ഥലമാണ് .

6.1.1 അവിടെ ചെറിയ ഒരു ഇൻഡോർ കോർട്ട് പണിയുവാനുള്ള ധനസഹായം ആലോചിക്കണം . ശ്രദ്ധ പതിയേണ്ട ആവശ്യം .

6.1.2 ഡൽഹിയിൽ ഉള്ളത് പോലെ ഒരു കമ്മ്യൂണിറ്റി സെന്റർ ഉണ്ടാക്കാൻ കഴിയുമോഎന്ന് സ്റ്റഡി ചെയ്യണം. ശ്രദ്ധ പതിയേണ്ട ആവശ്യം.

6. 2 കൊതുകു നിർമാർജനം, സ്ട്രീറ്റ് ലൈറ്റ് maintenance മുതലായ കാര്യങ്ങളിൽ തുടർച്ച ആയി ഒഴിവാക്കപ്പെടുന്ന ഒരു കോളനി ആണ് ഇത്. regular routine maintenance ഉറപ്പാക്കണം . ശ്രദ്ധ പതിയേണ്ട ആവശ്യം.

6.3 SNVP PUBLIC SCHOOL ന്റെ സൈഡിൽകൂടി മിനി ബൈപാസ്സിലേക്കു ഒരു റോഡ് ഈ കോളനിയിൽ കൂടി എളുപ്പത്തിൽ നിർമ്മിക്കാവുന്നത് ആണ് . സ്കൂളിക്കുള്ള MAIN ENTRANCE , മിനി ബൈപാസിൽ നിന്ന് , ആയിട്ടും ഇത് പ്രയോജനപ്പെടും . ശ്രദ്ധ പതിയേണ്ട ആവശ്യം .

6.4 SOLAR POWER, SOLAR WATER HEATER, RAIN WATER HARVESTING പോലുള്ള നൂതന ആശയങ്ങൾ ഉൾകൊള്ളാൻ മനസ്സുള്ളവരാണ് ഇവിടത്തെ വീട്ടുകാർ. മിക്കവർക്കും അതിനുള്ള സൗകര്യവും ഉണ്ട് . സർക്കാർ തലത്തിൽ ബോധവത്കരണവും ധനസഹായവും സാധ്യമാണോ എന്ന് ആലോചിക്കണം .

7 . ആവശ്യങ്ങൾ ചുരുക്കത്തിൽ
7. 1 ഏറ്റവും അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യങ്ങൾ
7.1.1. ലോട്ടസ്FLATS ന്റെപുറകുവശത്തുള്ള കാന വീതികൂട്ടി വൃത്തിയാക്കണം
7.1.2 35 മീറ്ററോളം റോഡ്‌ ഉയർത്തി tiles ഇട്ടു ഗതാഗത യോഗ്യമാക്കണം.
7.1.3 vacant plots ലെ കാട് വെട്ടണം

7. 2 അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യങ്ങൾ
7.2. 1 . SNVP PUBLIC SCHOOL ലേക്കുള്ള വഴിയുടെ തുടക്ക ഭാഗം 100
മീറ്ററോളം കാന സ്ളാബ് ഇട്ടു മൂടണം .
7.2. 2 . സ്കൂളിലേക്കുള്ള റോഡിൽ സ്കൂൾ സമയത്തു ട്രാഫിക്
ഉദ്യോഗസ്ഥരെ നിയോഗിക്കണം .
7.2. 3 . കൊതുകു നിർമാർജനം, സ്ട്രീറ്റ് ലൈറ്റ് maintenance മുതലായ regular
maintenance ഉറപ്പാക്കണം.
7.2. 4 . waste water disposal system വേണം

7. 3 ശ്രദ്ധ പതിയേണ്ട ആവശ്യങ്ങൾ
7.3.1 . SNVP SCHOOL ന്റെസൈഡിൽകൂടി mini bypass ലേക്കു ഒരു റോഡ് വേണം 7.3.2. സീവേജ് സിസ്റ്റം ആലോചിക്കണം.
7.3.3 . ഇൻഡോർ കോർട്ട് പണിയുവാനുള്ള ധനസഹായം ആലോചിക്കണം. 7.3.4 . കമ്മ്യൂണിറ്റിസെന്റർ ഉണ്ടാക്കാൻ കഴിയുമോ എന്ന് സ്റ്റഡി ചെയ്യണം.
7.3.5 . SOLAR , RAIN WATER HARVESTING മുതലായവക്കു ധന സഹായം
ആലോചിക്കണം .
7.3.6. vacant plot കളിൽ ജൈവ പച്ച കൃഷിക്കുള്ള സൗകര്യങ്ങൾ coordinate
ചെയ്യണം .
                                  വിധേയർ

                                                                PRESIDENT                              SECRETARY
തൃപ്പൂണിത്തുറ
18 february 2017