our beloved MLA m swaraj will be meeting
residential association representatives
at 6 pm on sunday the 19 feb 2017
at koothambalam tripunithura arranged by
EDRAAC
discussions and other
programs start at 2 pm
------------
charter of demands of our
association is given below
------------------------------------------------------------
കൈരളി നഗർ റെസിഡന്റ്‌സ് അസോസിയേഷൻ
കോട്ടപ്പുറം തൃപ്പൂണിത്തുറ
ബഹുമാനപ്പെട്ട MLA യ്ക്ക് മുൻപാകെ 19 February 2017 ലെ മീറ്റിങ്ങിൽ
EDRAAC ലൂടെ
സമർപ്പിക്കുന്ന നിവേദനം
-------------------------------
1 . വെള്ളക്കെട്ട്
പുഴയിലേക്കുണ്ടായിരുന്ന
തോട്, 3 മീറ്ററോളും വീതിയുണ്ടായിരുന്നത് തോട്, രണ്ടു വര്ഷം മുൻപ് മണ്ണിട്ട് നികത്തി ചുറ്റും വീടുകൾ
പണിതതോടെ വെള്ളക്കെട്ട് ഈ കോളനിയെ
നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറി . നിവാസികളുടെ ശക്തമായ എതിർപ്പ്
തൃണവത്കരിച്ചാണ് തൽപരകക്ഷികൾ ഈ തോട് നികത്തി എടുത്തത് .
1 .1 ഇപ്പോൾ മഴവെള്ളം
ഒഴുകിപ്പോകാൻ ആകെയുള്ള ഒരു ചെറിയ കാന, ലോട്ടസ് ഗാർഡൻ FLATS ന്റെ
പുറകുവശത്തുള്ളത് , വീതി കൂട്ടി വൃത്തിയാക്കി
സംരക്ഷിക്കുക എന്നതാണ് പോംവഴി . അത് ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കണം. ഏറ്റവും
അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം .
1 .2 നികത്തിയ തോടിനോട്
തൊട്ടുള്ള 35
മീറ്ററോളം റോഡ് മഴക്കാലത്തു രണ്ടടിയോളം വെള്ളത്തിലാണ്. 12 ഓളം വീട്ടുകാർക്കുള്ള വഴിയാണ്
ഇങ്ങനെ മുടങ്ങുന്നത്. ഇത് നികത്തി ടൈൽസ് ഇട്ടോ ടാർ ചെയ്തോ വാഹന ഗതാഗത യോഗ്യമാക്കണം
. ഏറ്റവും അടിയന്തിര ശ്രദ്ധ പതിയേണ്ട
ആവശ്യം .
2 . ഗതാഗത കുരുക്ക്
കോളനിയിലുള്ള SNVP PUBLIC SCHOOL ലേക്കുള്ള ഒരേ ഒരു വഴി ഏകദേശം 100 മീറ്ററോളം ഒരു വാനിനു കടന്നു പോകാൻ മാത്രം വീതിയുള്ളതാണ്. ഒരു TWO WHEELER നു പോലും എതിർ ദിശയിൽ പോകാനുള്ള വീതി ഈ റോഡിനില്ല.
സ്കൂൾസമയത്തെ തിരക്ക് വിവരണാതീതമാണ്. ഒരു emergency വന്നാലത്തെ കാര്യം ഓർത്തു വിഷമിക്കാത്ത ദിവസങ്ങൾ ഉണ്ടാകില്ല
2 .1 ഈ റോഡിന്റെ കാന
സ്ളാബ് ഇട്ടു മൂടണം. അടിയന്തിര ശ്രദ്ധ പതിയേണ്ട ആവശ്യം.
2 .2 ഈ റോഡിൽ സ്കൂൾ
സമയത്തു തിരക്കു നിയന്ത്രിക്കാൻ ട്രാഫിക്
ഉദ്യോഗസ്ഥരെ സ്ഥിരമായി നിയോഗിക്കണം. അടിയന്തിര ശ്രദ്ധപതിയേണ്ട ആവശ്യം
3 . ഡ്രയ്‌നേജ്
വളരെ താഴ്ന്ന പ്രദേശമായ
ഇവിടെ വേസ്റ്റ് വാട്ടർ ഭൂമിയിൽ താഴില്ല . പുറത്തേക്കു കളയാൻ മാർഗവും ഇല്ല . ആറു സെൻറ് മാത്രമുള്ള ഈ വീട്ടു
പുരയിടങ്ങളിൽ കുഴികൾ കുഴിച്ചും അനധികൃതമായി റോഡിലേക്ക് ഒഴുക്കിയുമാണ് തത്കാലം
കഴിഞ്ഞു പോകുന്നത് .
3 .1 waste water disposal system വേണം. അടിയന്തര ശ്രദ്ധ പതിയേണ്ട ആവശ്യം
3. 2 സീവേജ് സിസ്റ്റം
ആലോചിക്കണം . ശ്രദ്ധ പതിയേണ്ട ആവശ്യം
4 . പലവക
4 . 1 ബാഡ്മിന്റൺ
പോലുള്ള കളികൾക്കുള്ള കോർട്ടിനു അനുയോജ്യമായ സ്ഥലം ഈ കോളനിയിൽ ലഭ്യമാണ് .
അടുത്തുള്ള മറ്റു കോളണിക്കാർക്കും
ഉപയോഗിക്കാൻ സൗകര്യപ്രദമായ സ്ഥലമാണ് .
4.1.1 അവിടെ ചെറിയ ഒരു
ഇൻഡോർ കോർട്ട് പണിയുവാനുള്ള ധനസഹായം ആലോചിക്കണം . ശ്രദ്ധ പതിയേണ്ട ആവശ്യം .
4.1.2 ഡൽഹിയിൽ ഉള്ളത് പോലെ ഒരു കമ്മ്യൂണിറ്റി സെന്റർ ഉണ്ടാക്കാൻ
കഴിയുമോഎന്ന് സ്റ്റഡി ചെയ്യണം. ശ്രദ്ധ പതിയേണ്ട ആവശ്യം.
4. 2 കൊതുകു നിർമാർജനം, സ്ട്രീറ്റ് ലൈറ്റ് maintenance മുതലായ കാര്യങ്ങളിൽ
തുടർച്ച ആയി ഒഴിവാക്കപ്പെടുന്ന ഒരു കോളനി ആണ് ഇത്. regular routine maintenance ഉറപ്പാക്കണം
. ശ്രദ്ധ പതിയേണ്ട ആവശ്യം. 4.3 SNVP PUBLIC SCHOOL ന്റെ
സൈഡിൽകൂടി മിനി ബൈപാസ്സിലേക്കു ഒരു റോഡ് ഈ കൂടി എളുപ്പത്തിൽ
നിർമ്മിക്കാവുന്നത് ആണ് . സ്കൂളിക്കുള്ള MAIN ENTRANCE , മിനി ബൈപാസിൽ
നിന്ന് , ആയിട്ടും ഇത് പ്രയോജനപ്പെടും . ശ്രദ്ധ പതിയേണ്ട ആവശ്യം .
4.4 SOLAR POWER, SOLAR WATER HEATER, RAIN WATER
HARVESTING പോലുള്ള നൂതന
ആശയങ്ങൾ ഉൾകൊള്ളാൻ മനസ്സുള്ളവരാണ് ഇവിടത്തെ വീട്ടുകാർ . മിക്കവർക്കും അതിനുള്ള
സൗകര്യവും ഉണ്ട് . സർക്കാർ തലത്തിൽ ബോധവത്കരണവും ധനസഹായവും സാധ്യമാണോ എന്ന്
ആലോചിക്കണം .
5 . ആവശ്യങ്ങൾ ചുരുക്കത്തിൽ
5.1 ഏറ്റവും അടിയന്തിര
ശ്രദ്ധ പതിയേണ്ടവ
5.1.1. ലോട്ടസ്FLATS ന്റെപുറകുവശത്തുള്ള
കാന വീതികൂട്ടി വൃത്തിയാക്കണം
5.1.2 35 മീറ്ററോളം റോഡ് ഉയർത്തി tiles ഇട്ടു ഗതാഗത യോഗ്യമാക്കണം.
5. 2 അടിയന്തിര ശ്രദ്ധ പതിയേണ്ടവ
5.2. 1 . SNVP PUBLIC SCHOOL ലേക്കുള്ള
വഴിയുടെ തുടക്ക ഭാഗം 100 മീറ്ററോളം
കാന സ്ളാബ് ഇട്ടു മൂടണം .
5.2. 2 . സ്കൂളിക്കുള്ള റോഡിൽ സ്കൂൾ സമയത്തു ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിക്കണം .
5.2. 3 .
കൊതുകു നിർമാർജനം, സ്ട്രീറ്റ് ലൈറ്റ് maintenance മുതലായ regular
maintenance ഉറപ്പാക്കണം.
5.2. 4 . waste water disposal system വേണം
5.3 ശ്രദ്ധ പതിയേണ്ട ആവശ്യങ്ങൾ
5.3.1 . SNVP
SCHOOL ന്റെസൈഡിൽകൂടി mini bypass ലേക്കു ഒരു റോഡ് വേണം 5.3.2. സീവേജ് സിസ്റ്റം ആലോചിക്കണം.
5.3. 3 . ഇൻഡോർ കോർട്ട് പണിയുവാനുള്ള ധനസഹായം ആലോചിക്കണം.
5.3.4 . കമ്മ്യൂണിറ്റിസെന്റർ ഉണ്ടാക്കാൻ കഴിയുമോ എന്ന് സ്റ്റഡി ചെയ്യണം.
5.3.5 . SOLAR , RAIN WATER HARVESTING മുതലായവക്കു ധന സഹായം
ആലോചിക്കണം .
വിധേയർ
തൃപ്പൂണിത്തുറ 18 february 2017 PRESIDENT SECRETARY

No comments:
Post a Comment